മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. വര്‍ഷങ്ങളായി സഹസംവിധായകനായി പ്രവര്‍ത്തിച്ച ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ സംവിധായകനായിരുന്ന ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഒന്നിച്ച കൂട്ടുകട്ടാണ് മമ്മൂക്കയും ഹനീഫ് അദേനിയും.ശക്തമായൊരു പ്രമേയം പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. അഭിപ്രായത്തിലും കളക്ഷന്റെ കാര്യത്തിലും ഏറെ മുന്നില്‍ നിന്നിരുന്ന ചിത്രമായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗ്രേറ്റ് ഫാദര്‍. പുതിയ ചിത്രമായ അബ്രഹാമിന്റെ സന്തതികളിലും ഈ കുട്ടുകെട്ട് വിജയമാവര്‍ത്തിക്കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.തീര്‍ച്ചയായും ഹനീഫ് അദേനിയുടെ തിരക്കഥയും മമ്മൂക്കയുടെ പ്രകടനവുമായിരിക്കും ചിത്രത്തില്‍ മികച്ചു നില്‍ക്കുക.
ഡെറിക്ക് എബ്രഹാം എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.തികച്ചും സ്‌റ്റെലിഷായ പോലീസ് ഓഫീസറെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.കസബയ്ക്കു ശേഷം മമ്മൂക്ക മുഴുനീള പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍.
എറണാകുളത്തും പരിസരപ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.ഒരിടവേളയ്ക്കു ശേഷം കനിഹ മമ്മൂക്കയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍.കനിഹയ്ക്കു പുറമെ യുവതാരം ആന്‍സണ്‍ പോളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജും ടിഎല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.. ടേക്ക് ഓഫ് എന്ന സിനിമയുടെ സംവിധായകനും എഡിറ്ററുമായ മഹേഷ് നാരയണനും സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
** Note :
കുറിപ്പ്: അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.