ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം ജി മാർത്താണ്ഡനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'അച്ചാ ദിന്‍'. തുടർച്ചയായി കുടുംബസ്ഥന്റെ വേഷങ്ങളിൽ അഭിനയിച്ച മമ്മൂട്ടി ഒരു ഇടവേളയ്ക്ക് ശേഷം കാമുകന്റെ വേഷം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. മാന്‍സി ശര്‍മ്മ ആണ് ചിത്രത്തിലെ നായിക. ജാര്‍ഖണ്ഡുകാരനായ ദുര്‍ഗാദാസ് ഇരുപതു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നു. ഭാര്യ ഭാര്യശീതളുമൊത്ത് കൊച്ചിയിലെ ഒരു ചെറിയ വീട്ടിലാണ് അയാൾ കഴിയുന്നത്. സന്തോഷത്തോടെ കഴിയുന്ന ആ കുടുംബത്തിലേക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ ചിലര്‍ കടന്നുവരുന്നു. അതോടെ ആ കുടുംബത്തിന്റെ സന്തോഷം നഷ്ടമാകുന്നു. നല്ലൊരു ദിവസത്തിനു വേണ്ടിയുള്ള ദുര്‍ഗാദാസിന്റെ പോരാട്ടമാണ് പിന്നീടുള്ളത്. ഇത് രണ്ടാമതായാണ് മമ്മൂട്ടി മലയാള സിനിമയിൽ ഹിന്ദി പറയുന്നത്. നേരത്തെ അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിൽ ഉത്തരേന്ത്യക്കാരനായ രവീന്ദ്രനാഥ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരുന്നു.
** Note :
കുറിപ്പ്: അച്ചാ ദിൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.