ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാം കണ്ണന്‍ താമരക്കുളം കൂട്ടുകെട്ട് വീണ്ടും ഒരുമിച്ച ചിത്രമാണ് അച്ചായന്‍സ്. പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു ശിവറാം, അമല പോള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പ്രയാഗ മാര്‍ട്ടിനാണ് അച്ചായന്‍സിലെ നായിക. ടോണിയായി ഉണ്ണി മുകുന്ദനും റോയിയായി ജയറാമും അബിയായി ആദിലും റാഫിയായി സഞ്ജുശിവറാമും ചിത്രത്തില്‍ എത്തുന്നു.
അലസനും മദ്യപാനിയും കോടീശ്വരനുമൊക്കെയായ ടോണി തോട്ടത്തില്‍ എന്ന ഉണ്ണിമുകുകുന്ദന്റെ കഥാപാത്രത്തെ പരിചയപെടുത്തികൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. വെള്ളമടിച്ചതിനെ തുടര്‍ന്ന് കല്ല്യാണം മുടങ്ങിയ ടോണി സുഹൃത്തുക്കളായ റോയി, റാഫി, അബി എന്നിവരോടോാപ്പം പാറേപ്പള്ളിയിലുള്ള ഡീ അഡിക്ഷന്‍ സെന്ററില്‍ പോവുന്നു. എന്നാല്‍ അവിടെ നിന്ന് അവരെ പുറത്താക്കുന്നു. അതിനിടെ ഒരു കൊലപാതകത്തില്‍ അവര്‍ ട്രാപ്പിലാവുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇന്റര്‍വെല്ലിനോടടുപ്പിച്ച് കാര്‍ത്തിക് വിശ്വനാഥന്‍ ഐപിഎസ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായി പ്രകാശ് രാജും ചിത്രത്തില്‍ എത്തുന്നു. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചിസേതു ടീമിലെ സേതുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരു പക്കാ വിനോദ സിനിമയാണ് അച്ചായന്‍സ്. സി.കെ പത്മകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രതീഷ് വേഗയുടേതാണ് സംഗീതം.
** Note :
കുറിപ്പ്: അച്ചായന്‍സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.