2023ന്റെ ആദ്യ മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഒടിടിയിലും തിയേറ്ററുകളിലുമായി ഏതാണ്ട് അമ്പതിലധികം സിനിമകളാണ് മലയാളത്തില്‍ ഇതുവരെയായി റിലീസ് ചെയ്തിരിക്കുന്നത്. അതില്‍ തന്നെ ഭൂരിഭാഗം സിനിമകളും പരാജയം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനിടയിലും വലിയ പ്രമോഷനുകളൊന്നുമില്ലാതെ വന്ന രോമാഞ്ചം മൗത്ത് പബ്ലിസിറ്റിയിലൂടെ 2023ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായും മാറിയിരിക്കുകയാണ്. താരങ്ങളുടെ അതിഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം 50 കോടി ക്ലബിലും ഇടം പിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രോമാഞ്ചം പോലെ ഹിറ്റായില്ലെങ്കിലും 2023ന്റെ ആദ്യ പകുതിയില്‍ ശ്രദ്ധിക്കപ്പെട്ട മലയാളത്തിലെ മറ്റു സിനിമകള്‍ ഏതല്ലാമായിരിക്കും ?