ടിക് ടിക് എന്ന ചിത്രത്തിനുശേഷം ജയംരവി നായകനാവുന്ന ചിത്രമാണ് അടങ്ക മാരു.കാര്‍ത്തിക് തങ്കവേലുവാണ് ചിത്രത്തിന്റെ സംവിധായകന്‍.അക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയം രവി അഭിനയിക്കുന്നത്.റാഷി ഖന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.സാം സിഎസ് ആണ് ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.ചിത്രത്തില്‍ ഷംന കാസിം അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.ശക്തയായ അഭിഭാഷകയായിട്ടാണ് ഷംന എത്തുന്നത്.സമ്പത്ത് രാജ്, മുനിഷ് കാന്ത്, പൊന്‍ വണ്ണന്‍, സുബ്ബു പഞ്ജു, അഴഗം പെരുമാള്‍, മീരാ വാസുദേവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ഹോമം മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: അടങ്ക മാരു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.