സണ്ണി വെയിനെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് അടിത്തട്ട്. ഷൈന്‍ ടോം ചാക്കോ, മുരുകന്‍ മാര്‍ട്ടിന്‍, ജയപാലന്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൂര്‍ണമായും ആഴക്കടലില്‍ ചിത്രീകരിച്ച സിനിമ മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളിലൂടെയാണ് കഥ പറയുന്നത്.
സിനിമയുടെ ഷൂട്ടിങ്ങിനു മുന്‍പ് മത്സ്യത്തൊഴിലാളികളുടെ ജീവിതം കണ്ടു പഠിക്കാനായി ചിത്രത്തിലെ താരങ്ങള്‍ കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ അടുത്ത് പോയിരുന്നു. കടലിലെ രംഗങ്ങളിലൊക്കെ ഡ്യൂപ്പില്ലാതെയാണ് താരങ്ങള്‍ ചെയ്തിരിക്കുന്നത്.
മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചായാഗ്രഹണം പാപ്പിനു, എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ല. ഖായിസ് മിലന്‍ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് നെസെര്‍ അഹമ്മദാണ്.
** Note :
കുറിപ്പ്: അടിത്തട്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.