സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനുപാപ്പച്ചനും ആന്റണി വർഗീസും ഒന്നിച്ച ചിത്രമാണ് അജഗജാന്തരം. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്.
ചെമ്പന്‍ വിനോദ്, സാബുമോന്‍, അര്‍ജുന്‍ അശോക്, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ബീറ്റോ ഡേവിസ്, സിനോജ് വര്‍ഗീസ്, ലുക്ക്മാന്‍, രാജേഷ് ശര്‍മ, ടിറ്റോ വില്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിച്ചത്. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ആണ് തിയറ്ററില്‍ എത്തിച്ചത്.
** Note :
കുറിപ്പ്: അജഗജാന്തരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.