മാധ്യമപ്രവര്‍ത്തകനായ വി.സി അഭിലാഷ് രചനയും സംവിധാനവും നര്‍വ്വഹിച്ച ചിത്രമാണ് ആളൊരുക്കം.ഇന്ദ്രന്‍സാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍ കലാകാരനായാണ് ഇന്ദ്രന്‍സ് എത്തുന്നത്.ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പു പിഷാരടി പതിനാറു വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ മകനെ തേടിയുറങ്ങുന്നതാണ് ചിത്രം പറയുന്നത്.
പപ്പു പിഷാരടിയായി വേഷമിട്ട ഇന്ദ്രന്‍സിന് 2017ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു.ചിത്രത്തിനുവേണ്ടി ഇന്ദ്രന്‍സിനെ കലാമണ്ഡലത്തില്‍ നിന്നുള്ള വിദഗ്ദരായ കലാകാരന്മാര്‍ ഓട്ടന്‍തുള്ളല്‍ പഠിപ്പിച്ചിരുന്നു. ശ്രീകാന്ത് മേനോന്‍, വിഷ്ണു അഗസ്ത്യ, സീത ബാല, ഷാജി ജോണ്‍, ദീപക് ജയപ്രകാശ്, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
പ്രശസ്ത അഭിനയ കളരിയായ ആക്ട് ലാബില്‍ നിന്നുമുള്ള പത്തോളം കലാകാരന്മാരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സാം ലാല്‍ പി തോമസ് ഛായാഗ്രഹണവും എഡിറ്റിങ്ങ് വിഷ്ണു കല്യാണിയും നിര്‍വ്വഹിക്കുന്നു. റോണി റാഫേല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ജോളിവുഡ് മൂവിസിനുവേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ആളൊരുക്കം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.