ടി എ റസാക്കിന്റെ തിരക്കഥയില്‍ പി അനില്‍ സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍.ജയറാം,പത്മപ്രിയ,സംവൃത സുനില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.വേണു നാഗവള്ളി,സിദ്ദിക്ക്,കവിയൂര്‍ പൊന്നമ്മ,കല്‍പ്പന,സീനത്ത്,ജഗതി ശ്രീകുമാര്‍,ശ്രീനിവാസന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.രാജീവ് ആലുങ്കല്‍,വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയിരിക്കുന്നത്.പി ജയചന്ദ്രന്‍,മധു ബാലകൃഷ്ണന്‍,പ്രിയ ആര്‍ പൈ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.പി സി മോഹന്‍ എഡിറ്റിങ്ങും ആനന്ദക്കുട്ടന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.തിരുവോണം മൂവിടോണിന്റെ ബാനറില്‍ പ്രദീപ് നാരായണനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.