സുനില്‍ വിശ്വചൈതന്യ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അരകിറുക്കന്‍. കുടിവെള്ളക്ഷാമം, ലഭ്യമായ ജലത്തിന്റെ ഗുണനിലവാരം എന്നീ വിഷയങ്ങളാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. കോഴിക്കോട് ഭാര്‍ഗ്ഗവ കളരിയിലെ ഗുരു രാജേഷ് ഗുരുക്കളാണ് ചിത്രത്തില്‍ അരകിറുക്കന്‍ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത്. നൂറിലധികം പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രനാണ് സിനിമയുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍. പൗലോസ് ജോണ്‍സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ക്യാമറ സിബി ജോസഫ് കോളമ്പല്‍. സുനില്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: അരകിറുക്കന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.