അയാളും ഞാനും തമ്മിൽ

സാഹിത്യ രൂപം

Romance

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

19 Oct 2012
കഥ/ സംഭവവിവരണം

ലാൽ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2012 ഒക്ടോബർ 19-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അയാളും ഞാനും തമ്മിൽ. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. പ്രകാശ് മൂവി ടോണിന്റെ ബാനറിൽ പ്രേം പ്രകാശാണ് ചിത്രം നിർമ്മിച്ചത്. വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ലാൽ ജോസും ഔസേപ്പച്ചനും ഇതാദ്യമായണ് സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്. നരേൻ, പ്രതാപ് പോത്തൻ, കലാഭവൻ മണി, റിമ കല്ലിങ്കൽ, സംവൃത സുനിൽ, രമ്യ നമ്പീശൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനത്തിന് ലാൽജോസിന് 2012-ലെ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു.

 

 

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam