ആഗസ്ത് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പന്‍. മലയാളത്തിന്റെ സൂപ്പര്‍താരം പൃഥിരാജാണ് ചിത്രത്തില്‍ അയ്യപ്പനായെത്തുന്നത്. അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. രാജകുമാരനും പോരാളിയും വിപ്ലകാരിയുമെല്ലാമായ അയ്യപ്പന്റെ മനുഷ്യജീവിതമായിരിക്കും ചിത്രം പറയുക.ശങ്കര്‍ രാമകൃഷ്ണന്റേതു തന്നെയാണ് തിരക്കഥ. മലയാളം കണ്ട ഏറ്റവും വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ഇന്ത്യയിലെ എല്ലാ ഭാഷകളിലും പുറത്തിറങ്ങും. അന്യഭാഷയില്‍നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
** Note :
കുറിപ്പ്: അയ്യപ്പന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.