ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സവിധാനം ചെയ്ത ചിത്രമാണ് അഴകിയ രാവണന്‍.മമ്മൂട്ടി.ശ്രീനിവാസന്‍,ഭാനുപ്രിയ,ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കമലിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച് പില്‍ക്കാലത്ത് മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ ലാല്‍ജോസ് ഈ സിനിമക്കുള്ളിലെ സിനിമയില്‍ സഹസംവിധായകനായിത്തന്നെ അഭിനയിച്ചിട്ടുണ്ട്.ശങ്കര്‍ദാസ് എന്ന ഒരു ബിസിനസ്സുകാരന്‍ മുംബൈയില്‍ നിന്നും താന്‍ ജനിച്ചുവളര്‍ന്ന ആലപ്പുഴയിലുള്ള തന്റെ ഗ്രാമത്തിലേക്ക് സന്ദര്‍ശനത്തിനായി എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.മുരളി ഫിലിംസിന്റെ ബാനറില്‍ വി.പി മാധവന്‍ നായരാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: അഴകിയ രാവണന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.