ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രമാണ് ബി 32 മുതല്‍ 44 വരെ. രമ്യ നമ്പീശന്‍, നീന ചെറിയാന്‍, സജിത മഠത്തില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവുന്ന അഞ്ച് സ്ത്രീകളുടെയും ഒരു ട്രാന്‍സ്മാന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഹരീഷ് ഉത്തമന്‍, രമ്യ സുവി, നീന ചെറിയാന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അഞ്ച് സംവിധാന സഹായികള്‍ ഉള്‍പ്പെടെ മുപ്പതോളം സ്ത്രീകളാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സുദീപ് പാലനാട് സംഗീത സംവിധാനവും സുദീപ് എളമണ്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. രാഹുല്‍ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതി പ്രകാരം കെ.എസ്.എഫ്.ഡി.സിയാണ് ചിത്രം നിര്‍മ്മിച്ചത്.
2023 ഏപ്രില്‍ 6നാണ് ചിത്രത്തിന്റെ റിലീസ്.
** Note :
കുറിപ്പ്: ബി 32 മുതല്‍ 44 വരെ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.