ആസിഫ് അലിയെ നായകനാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബി ടെക്. ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കേരളത്തിനു പുറത്തുള്ള ബി.ടെക് കോളേജിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആസിഫ് അലിയെ കൂടാതെ അനൂപ് മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു. അപര്‍ണ ബാലമുരളി, ശ്രീനാഥ് ഭാസി, സൈജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ആസിഫ് അലി ചിത്രത്തില്‍ ചെറുപ്പക്കാരനായി അഭിനയിക്കുമ്പോള്‍ അനൂപ് മേനോന്‍ അച്ഛന്‍ വേഷത്തിലാണെന്നതാണ് പ്രത്യേകത. സമൂഹത്തില്‍ അന്തസ്സുള്ള ശക്തനായ ഒരു വ്യക്തിയായാണ് അനൂപ് മേനോന്‍ സ്‌ക്രീനിലെത്തുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ മൃദുല്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, കിളി പോയ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
** Note :
കുറിപ്പ്: ബിടെക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.