സിനിഷ് സംവിധാനം ചെയ്യ്ത തമിഴ് ചിത്രമാണ് ബലൂണ്‍. സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജയ്, അഞ്ജലി, ജനനി അയ്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. യുവസംവിധായകരില്‍ അല്‍ഫോണ്‍സ് പുത്രന് ശേഷം തമിഴില്‍ സിനിമ ചെയ്യുന്ന മലയാളി കൂടിയാണ് സിനേഷ്. വടകര സ്വദേശിയാണ് സിനിഷ്.
ഹൊറര്‍ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ് ബലൂണ്‍. മൂന്നു വ്യത്യസ്ത ലുക്കുകളിലാണ് ജയ് ചിത്രത്തിലെത്തുന്നത്. 1989 കാലഘട്ടത്തിലെ ലുക്കിലുള്ള കഥാപാത്രത്തിന്റെ പെയറായിട്ടാണ് ജനനീ അയ്യര്‍ അഭിനയിക്കുന്നത്. കഥാപാത്രങ്ങള്‍ക്കൊപ്പം ബലൂണിനും ഈ സിനിമയില്‍ മുഖ്യസ്ഥാനമുണ്ട്. സ്‌ക്രിപ്റ്റില്‍ ബലൂണിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് സിനിമയ്ക്ക് അതേ പേര് നല്‍കിയിരിക്കുന്നത്.
ചിത്രത്തില്‍ വൈദികന്റെ വേഷത്തില്‍ ജോയ് മാത്യൂവു എത്തുന്നു. ആര്‍ ശരവണന്റേതാണ് ഛായാഗ്രഹണം. ഫാര്‍മേഴ്‌സ് മാസ്റ്റര്‍ പ്ലാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് സുബ്ബരയ്യന്‍, അരുണ്‍ ബാലാജി, നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ബലൂണ്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.