'ബാല്യകാലസഖി'യുടെ ജീവിതമുഹൂർത്തങ്ങളും ബഷീർ കഥാപ്രപഞ്ചത്തിലെ നിമിഷങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയ ചലച്ചിത്രമാണ് പ്രമോദ് പയ്യന്നൂർ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച 'ബാല്യകാലസഖി'. കേരളത്തിലെ മഴക്കാലവും കൽക്കത്ത നഗരത്തിലെ വേനൽക്കാലവുമായി രണ്ട് ഋതുക്കളിലായാണ് ഈ ചലച്ചിത്രം ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളായ മജീദിനെയും മജീദിന്റെ പിതാവിനെയും നടൻ മമ്മൂട്ടി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നാൽപതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, ഇഷാ തൽവാർ, മീന, സീമാ ബിശ്വാസ്, കെ പി എ സി ലളിത, ശശികുമാർ, തനുശ്രീ ഘോഷ്, പ്രിയംദത്ത്, സുനിൽ സുഖദ, മാമുക്കോയ, കവിതാ നായർ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
** Note :
കുറിപ്പ്: ബാല്യകാലസഖി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.