X
ബന്ധുക്കൾ ശത്രുക്കൾ
Malayalam

ബന്ധുക്കൾ ശത്രുക്കൾ കഥ

ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ ജയറാം, മുകേഷ്, നരേന്ദ്രപ്രസാദ്, രോഹിണി, രൂപിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബന്ധുക്കൾ ശത്രുക്കൾ. മനുഷ്യ ബന്ധങ്ങളുടെ അർത്ഥവും വ്യർത്ഥതയും മുഖ്യവിഷയമായി അമൃതേശ്വരി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകുമാരൻ തമ്പി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമൃതാ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയതും ശ്രീകുമാരൻ തമ്പിയാണ്. ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു ഈ ചിത്രം.
 

തുടർന്ന് ശ്രീകുമാരൻ തമ്പി നിർമ്മാണരംഗം വിട്ടു. ഈ ചിത്രം ഇറങ്ങി 21 വർഷങ്ങൾക്കുശേഷമാണ് അദ്ദേഹം അടുത്ത ചിത്രം സംവിധാനം ചെയ്തത്. ഗാനരചന, സംഗീതം എന്നിവ നിർവ്വഹിച്ചതും ശ്രീകുമാരൻ തമ്പി ആണ്. ഗാനങ്ങൾ മാഗ്നാസൗണ്ട് വിപണനം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിലൂടെ സംഗീതസംവിധായകനായി മാറിയ ശ്രീകുമാരൻ തമ്പി 21 വർഷങ്ങൾക്കുശേഷമാണ് ഒരു ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത്.
 
എന്നാൽ പിന്നീട് അദ്ദേഹം ധാരാളം ആൽബങ്ങൾക്കും ടി.വി. സീരിയലുകൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര എന്നിവർ ആലപിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റുകളാണ്. ഒരാഴ്ചയ്ക്കുള്ളിൽ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. അക്കാലത്തെ കാസറ്റ് വിപണിയിൽ ഒരു വൻ റെക്കോർഡായിരുന്നു ഇത്. ശ്രീകുമാരൻ തമ്പിക്ക് ഇതെത്തുടർന്ന് ഒരു ഗോൾഡൻ ഡിസ്ക് സമ്മാനമായി ലഭിച്ചു.


** Note : കുറിപ്പ്: ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+