മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. കടലിലും കരയിലുമായുള്ള വാസ്‌കോ ഡ ഗാമയുടെ നിധികുംഭങ്ങള്‍ക്ക് 400 വര്‍ഷമായി പോര്‍ച്ചുഗീസ് തിരത്തു കാവല്‍ നില്‍ക്കുന്ന ബറാസ്. ഓരോ കപ്പലെത്തുമ്പോഴും അയാള്‍ കരുതുന്നു നിധിയുടെ അവകാശി അതിലുണ്ടെന്ന്.ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമേ ബറോസ് നിധി കൈമാറുകയുള്ളു. അങ്ങനെയിരിക്കെ ഒരു ദിവസം ഗാമയെ തേടി ഒരു കുട്ടി തീരത്തേക്ക് വരുന്നു. ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ താനാണെന്ന് അവന്‍ പറയുന്നു. പിന്നീട് കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ ബറോസായി എത്തുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. 'ബറോസ്സ് ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍' എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്.
സ്പനാഷ് നടി പാസ് വേഗ,സ്പാനിഷ് നടന്‍ റഫേല്‍ അമാര്‍ഗോ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സെക്‌സ് ആന്റ് ലൂസിയ,ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് പാസ് വേഗ.ബറോസില്‍ വാസ്‌കോ ഡ ഗാമയുടെ വേഷത്തിലാണ് റഫേല്‍ അമാര്‍ഗോ എത്തുന്നത്.വാസ്‌കോ ഗ ഗാമയുടെ ഭാര്യയായി പാസ് വേഗ അഭിനയിക്കുന്നു.
ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളായ കെ യു മോഹനനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
** Note :
കുറിപ്പ്: ബറോസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.