ബര്‍മുഡ കഥ/ സംഭവവിവരണം

    ഷെയ്ന്‍ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബര്‍മുഡ.  കശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, നന്ദു, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. 

    നാഗ്പൂരില്‍ നടക്കുന്ന ഒരു സംഭവമാണ് ബര്‍മുഡ സിനിമക്ക് ആധാരം. ‘യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥയാണ് ബര്‍മുഡ പറയുന്നത്. മിസ്ട്രീസ് ഓഫ് മിസ്സിംഗ് എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. മനുഷ്യന്റെ ജീവിതത്തിലെ മിസ്സിംഗ് എലമെന്റുമായി ചിത്രത്തിന് ബന്ധമുണ്ട്.

    24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മണിരത്നത്തിന്റെ അസോസിയേറ്റായി പ്രവർത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്തത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.രാജേഷ് & ഷൈനി ബെഞ്ചമിൻ, അസോസിയേറ്റ് ഡയറക്ടർ- അഭി കൃഷ്ണ.

    **Note:Hey! Would you like to share the story of the movie ബര്‍മുഡ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X