മമ്മൂട്ടി, ശ്രീനിവാസൻ, റഹ്‌മാൻ, നികിത, പത്മപ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ഭാർഗവചരിതം മൂന്നാം ഖണ്ഡം'. ജോമോൻ ആണ് ചിത്രം സംവിധാനം ചെയ്തത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്. കൊച്ചിയിലെ അധോലോക നായകനായ കറന്റ് ഭാർഗ്ഗവൻ (മമ്മൂട്ടി) തന്റെ മനസ്സിന്റെ ആത്മവിശ്വാസവും ധൈര്യവും നഷ്ടപ്പെട്ട് അമേരിക്കയിൽ നിന്ന് വന്ന മനോരോഗ വിദഗ്ദ്ധൻ ഡോക്ടർ ശാന്താറാമിനെ (ശ്രീനിവാസൻ) സമീപിക്കുന്നു. കറന്റ് ഭാർഗ്ഗവനുമായുള്ള സമ്പർക്കം ഡോക്ടറുടെ ജീവിതത്തിലും ബന്ധങ്ങളിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഒടുവിൽ എല്ലാം കലങ്ങിത്തെളിഞ്ഞ് ഭാർഗ്ഗവൻ രോഗമെല്ലാം മാറി ഒരു നല്ല മനുഷ്യനായി മാറുന്നു.
** Note :
കുറിപ്പ്: ഭാർഗവചരിതം മൂന്നാം ഖണ്ഡം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.