ജയറാം, മുകേഷ്, സുരേഷ് ഗോപി, എം.ജി. സോമൻ, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭൂമിക. രാഘവൻ നായരുടെ നേതൃത്വത്തിലുള്ള മണ്ണിൽ പണിചെയ്യുന്നവരും ഫ്യൂഡൽ പ്രഭുവായ മാധവ പണിക്കരും തമ്മിലുള്ള സംഘർഷങ്ങളുടെ കഥപറയുന്ന ഈ ചിത്രം തോംസൺ ഫിലിംസിന്റെ ബാനറിൽ ജോൺപോൾ, എം.ജി.സോമൻ എന്നിവർ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്തിരിക്കുന്നു. തോംസൺ ഫിലിംസാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്. ബാലചന്ദ്രൻ ആണ്. തിരക്കഥ രചിച്ചത് ജോൺപോൾ ആണ്.പി.കെ. ഗോപി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്.
** Note :
കുറിപ്പ്: ഭൂമിക എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.