പൃഥിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഭ്രമം. രവി കെ. ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. മംമ്ത മോഹന്‍ദാസ്, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
പിയാനിസ്റ്റായ റേ മാത്യൂസിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. പൃഥ്വിരാജാണ് റേ മാത്യൂസായി ചിത്രത്തില്‍ എത്തുന്നത്.
ശരത് ബാലന്റെതാണ് തിരക്കഥ, സംഭാഷണം. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ എഡിറ്റര്‍. ഹിന്ദി ചിത്രമായ അന്ധാതുന്റെ ഔദ്യോഗിക റീമേക്ക് ചിത്രം. രവി കെ. ചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.
** Note :
കുറിപ്പ്: ഭ്രമം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.