നിരനിരയായി സിനിമകള്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിട്ടും പ്രതിഫലത്തിന്റെ കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സൂപ്പര്‍താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ നിരന്തരം ആവര്‍ത്തിച്ച് പറയുമ്പോഴാണ് മലയാളത്തിലെ താരങ്ങള്‍ അതൊന്നും കേള്‍ക്കാതെ കോടികള്‍ പ്രതിഫലമായി വാങ്ങുന്നത്. ദി ഫോര്‍ത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മോഹന്‍ലാല്‍ ആണ് നിലവില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍താരം. മോഹന്‍ലാലിന് പിന്നാലെയായി കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ പ്രധാന താരങ്ങളുടെ കൂടുതല്‍ വിവവരങ്ങളിതാ.
(കടപ്പാട്: ദി ഫോര്‍ത്ത്)
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മോഹന്‍ലാല്‍ ആണ്. പടം വിജയിച്ചാലും ഇല്ലെങ്കിലും 20 കോടി വരെയാണ് മോഹന്‍ലാല്‍ വാങ്ങിക്കുന്നത്. പ്രതിഫലത്തിന് പുറമെ ആശിര്‍വാദ് സിനിമാസിന്റെ ബാനറിലുള്ള ചിത്രങ്ങളുടെ ലാഭവിഹിതവും മോഹന്‍ലാലിന് സ്വന്തമാണ്. 2022ല്‍ ബ്രോ ഡാഡി, ആറാട്ട്, മോണ്‍സ്റ്റര്‍ തുടങ്ങി റിലീസ് ചെയ്ത നാല് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മൂന്നെണ്ണവും വന്‍ പരാജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും ഏറ്റുവാങ്ങിയത്. സൂപ്പര്‍താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ നിരന്തരം പറയുന്നിടത്താണ് കരിയറില്‍ അടുപ്പിച്ച് ഇത്രയും പരാജയ ചിത്രങ്ങള്‍ ഉണ്ടായിട്ടും മോഹന്‍ലാല്‍ പ്രതിഫലം കുറയ്ക്കാതെ നില്‍ക്കുന്നത്.
കൂടുതല്‍ കാണാം
നിരനിരയായി അടംപടലം പൊട്ടി പടങ്ങള്‍, എന്നിട്ടും പ്രതിഫലം 10ഉം 20ഉം കോടി; മലയാള താരങ്ങളുടെ പ്രതിഫലം ഇതാ-മോഹന്‍ലാല്‍/top-listing/this-is-how-much-malayalam-stars-are-getting-paid-despite-their-movies-being-flopped-4-2540.html#mohanlal
2
മോഹല്‍ലാലിന് തൊട്ടു പിന്നിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ പതിനഞ്ച് കോടിയാണ് 2023ലെ മമ്മൂട്ടിയുടെ പ്രതിഫലം. എന്നാല്‍ മോഹന്‍ലാലുമായി താരതമ്യം ചെയ്യുമ്പോള്‍ 2022ല്‍ ഭീഷ്മ പര്‍വ്വം, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമാണ് മമ്മൂട്ടി നടത്തിയത്. ഈ രണ്ടു ചിത്രങ്ങളും പോയ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റുകള്‍ കൂടിയാണ്. അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമയ്ക്ക് മികച്ച സിനിമകള്‍ നല്‍കുന്ന മെഗാസ്റ്റാര്‍ എന്തിന് പ്രതിഫലം കുറയ്ക്കണമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
കൂടുതല്‍ കാണാം
നിരനിരയായി അടംപടലം പൊട്ടി പടങ്ങള്‍, എന്നിട്ടും പ്രതിഫലം 10ഉം 20ഉം കോടി; മലയാള താരങ്ങളുടെ പ്രതിഫലം ഇതാ-മമ്മൂട്ടി/top-listing/this-is-how-much-malayalam-stars-are-getting-paid-despite-their-movies-being-flopped-4-2540.html#mammootty
3
കേസും കോടതിയും വിവാദങ്ങളുമായി നടക്കുമ്പോഴും പ്രതിഫലത്തിന്റെ കാര്യത്തില്‍ ജനപ്രിയ നായകന്‍ ഒട്ടും പിന്നിലല്ല. ബാന്ദ്ര, വോയിസ് ഓഫ് സത്യനാഥന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കായി ദിലീപ് 12കോടി രൂപ പ്രതിഫലമായി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ല്‍ ഏതാണ്ട് നാലോളം ചിത്രങ്ങളാണ് ദിലീപിന്‌റെതായി റിലീസ് ചെയ്യാനിരിക്കുന്നത്. 2022ല്‍ തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തി എന്നതൊഴിച്ചാല്‍ ദിലീപിന്റെതായി ഒരു ചിത്രവും തിയേറ്ററുകളിലെത്തിയിരുന്നില്ല. ഇത്രയും വലിയ ഗ്യാപ്പ് സിനിമകളില്‍ ഉണ്ടായിട്ടും പ്രതിഫലത്തിന്റെ കാര്യത്തില്‍ ജനപ്രിയ നായകന്‍ വിട്ടുവീഴ്ച ചെയ്യാത്തത് വലിയ വിമര്‍ശനങ്ങളാണ് ഉണ്ടാക്കുന്നത്.
കൂടുതല്‍ കാണാം
നിരനിരയായി അടംപടലം പൊട്ടി പടങ്ങള്‍, എന്നിട്ടും പ്രതിഫലം 10ഉം 20ഉം കോടി; മലയാള താരങ്ങളുടെ പ്രതിഫലം ഇതാ-ദിലീപ്/top-listing/this-is-how-much-malayalam-stars-are-getting-paid-despite-their-movies-being-flopped-4-2540.html#dileep
4
മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസില്‍ ആണ് ദിലീപ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്ത് കോടി വരെയാണ് ഫഹദ് ഒരു ചിത്രത്തിനായി വാങ്ങുന്നത്. 2022ല്‍ വിക്രം, മലയന്‍കുഞ്ഞ് തുടങ്ങി രണ്ട് ചിത്രങ്ങള്‍ മാത്രമായിരുന്നു ഫഹദിന്റെതായി തിയേറ്ററുകളിലെത്തിയത്. എന്നാല്‍ 2023ല്‍ നിരവധി ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതില്‍ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രം ഇതിനോടകം തന്നെ തിയേറ്ററുകളിലെത്തി കഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൂടുതല്‍ കാണാം
നിരനിരയായി അടംപടലം പൊട്ടി പടങ്ങള്‍, എന്നിട്ടും പ്രതിഫലം 10ഉം 20ഉം കോടി; മലയാള താരങ്ങളുടെ പ്രതിഫലം ഇതാ-ഫഹദ് ഫാസില്‍/top-listing/this-is-how-much-malayalam-stars-are-getting-paid-despite-their-movies-being-flopped-4-2540.html#fahadh-faasil
5
ഫഹദിന് തൊട്ടുപിന്നിലാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് 7.5 കോടിയാണ് പൃഥ്വി വാങ്ങുന്ന പ്രതിഫലം. 2022ല്‍ ബ്രോ ഡാഡി, ജന ഗണ മന, കടുവ, തീര്‍പ്പ്, ഗോള്‍ഡ്, കാപ്പ തുടങ്ങി ആറ് ചിത്രങ്ങളായിരുന്നു പൃഥ്വിയുടേതായി തിയേറ്ററുകളിലെത്തിയത്.
കൂടുതല്‍ കാണാം
നിരനിരയായി അടംപടലം പൊട്ടി പടങ്ങള്‍, എന്നിട്ടും പ്രതിഫലം 10ഉം 20ഉം കോടി; മലയാള താരങ്ങളുടെ പ്രതിഫലം ഇതാ-പൃഥ്വിരാജ് സുകുമാരന്‍/top-listing/this-is-how-much-malayalam-stars-are-getting-paid-despite-their-movies-being-flopped-4-2540.html#prithviraj-sukumaran
6
ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമായ സുരേഷ് ഗോപിയും പ്രതിഫലത്തില്‍ മുന്നില്‍ തന്നെയാണ്. മലയാളത്തിന്റെ ആക്ഷന്‍ കിംഗ് നിലവില്‍ അഞ്ചു കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. 2022ല്‍ റിലീസ് ചെയ്ത പാപ്പന്‍, മേം ഹൂം മൂസ തുടങ്ങിയ സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് ബോക്‌സോഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2023ല്‍ ഒറ്റക്കൊമ്പന്‍, ഗരുഡന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സുരേഷ് ഗോപി ബോക്‌സോഫീസ് തിരിച്ചു പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ കാണാം
നിരനിരയായി അടംപടലം പൊട്ടി പടങ്ങള്‍, എന്നിട്ടും പ്രതിഫലം 10ഉം 20ഉം കോടി; മലയാള താരങ്ങളുടെ പ്രതിഫലം ഇതാ-സുരേഷ് ഗോപി/top-listing/this-is-how-much-malayalam-stars-are-getting-paid-despite-their-movies-being-flopped-4-2540.html#suresh-gopi
7
മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഫഹദ് ഫാസില്‍, സുരേഷ് ഗോപിയ പൃഥ്വിരാജ് എന്നീ താരങ്ങള്‍ കഴിഞ്ഞാല്‍ കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ടൊവീനോ തോമസ് എന്നിവരാണ് കോടികള്‍ പ്രതിഫലമായി വാങ്ങുന്നത്. നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനും മൂന്ന് കോടി വീതം വാങ്ങുമ്പോള്‍ ടൊവീനോ തോമസ് രണ്ട് കോടിയാണ് നിലവില്‍ ഒരു ചിത്രത്തിനായി വാങ്ങുന്നത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവര്‍ 75 ലക്ഷം വീതം പ്രതിഫലം വാങ്ങുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
കൂടുതല്‍ കാണാം
നിരനിരയായി അടംപടലം പൊട്ടി പടങ്ങള്‍, എന്നിട്ടും പ്രതിഫലം 10ഉം 20ഉം കോടി; മലയാള താരങ്ങളുടെ പ്രതിഫലം ഇതാ-കുഞ്ചാക്കോ ബോബൻ/top-listing/this-is-how-much-malayalam-stars-are-getting-paid-despite-their-movies-being-flopped-4-2540.html#kunchacko-boban
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.