മമ്മൂട്ടി നായകനായി 2007-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ബിഗ് ബി യുടെ രണ്ടാം ഭാഗമാണ് ബിഗ് ബി 2. ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ബിഗ് ബി അമൽ നീരദ് എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു. വർഷങ്ങൾക്ക് ശേഷം സായിപ്പ് ടോണിയുടെ സഹോദരൻ ബിലാലിനോടും കൂട്ടരോടും പ്രതികാരം ചെയ്യാൻ വരുന്നതാണ് ചിത്രത്തിന്റെ കഥ.
ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍ പുറത്തു വിട്ടിരുന്നത്.ബിലാലിന്റെ രണ്ടാം വരവ് വലിയ അഘോഷത്തോടെയായിരുന്നു സിനിമാ ലോകം വരവേറ്റത്.നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ബിഗ് ബി ആദ്യ ഭാഗത്തിലെ അതേ ആളുകള്‍ തന്നെ രണ്ടാംഭാഗത്തിലും വരുന്നുവെന്ന് കുറിച്ചിരുന്നു.
** Note :
കുറിപ്പ്: ബിലാല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.