>

    മമ്മൂക്ക ആരാധകനാണോ ? എങ്കില്‍ ഈ പത്ത് സിനിമകള്‍ കണ്ടേ മതിയാവൂ !!

    വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരെയും, വിധേയനിലെ ഭാസ്‌ക്കര പട്ടേലിനെയും ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെയും പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഈ കഥാപാത്രങ്ങള്‍ മാത്രമല്ല മമ്മൂട്ടി എന്ന മഹാനടന്‍ വിസ്മയിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഓരോ കഥാപാത്രവും ഓരോ ശൈലിയില്‍ ഓരോ സ്വഭാവമുള്ളത് അതാണ് ആ നടന്റെ അഭിനനയം. നിങ്ങളൊരു കട്ട മമ്മൂക്ക ആരാധകനാണെങ്കില്‍ ഈ പത്ത് സിനിമകള്‍ കണ്ടേ മതിയാവൂ !!
    മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു എം ടി -ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരു വടക്കന്‍ വീരഗാഥ. മലയാളികള്‍ കേട്ടു പരിചയിച്ച ചതിയന്‍ ചന്തുവിന്റെ പൊളിച്ചെഴുത്തായിരുന്നു ചിത്രം.
    എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഴശ്ശിരാജ. കേരള വര്‍മ്മ പഴശ്ശിരാജയായി മമ്മൂട്ടി അരങ്ങു തകര്‍ത്ത ചിത്രമാണിത്. 27 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച ചിത്രം മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്.
    ലോഹിതദാസിന്റെ തിരക്കഥയില്‍ കൊച്ചിന്‍ ഹിനീഫ സംവിധാനം ചെയ്ത ചിത്രമായിരുന്നു വാത്സല്യം. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മേലേടത്ത് രാഘവന്‍ നായര്‍ പ്രേക്ഷകരുടെ മനസ്സില്‍ മായാതെ കിടക്കുകയാണ്. ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസഅഥാന ചലച്ചിത്ര പുരസ്‌ക്കാരം മമ്മൂട്ടിക്ക് ലഭിച്ചു.  

    Related Lists

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X