2008-ൽ ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് കൽക്കട്ടാ ന്യൂസ് .ദിലീപ്,മീരാ ജാസ്മിൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കൊൽക്കത്ത നഗരപശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.കൽക്കട്ട നഗരത്തിൽ കൽക്കട്ട ന്യൂസ് എന്ന ടെലിവിഷൻ ചാനലിൽ ജോലി ചെയ്യുന്ന ഒരു അജിത്ത് തോമസ് എന്ന കഥാപാത്രമായാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.വാർത്താശേഖരണത്തിനിടയിൽ തന്റെ ക്യാമറക്കുള്ളിൽ അറിയാതെ കടന്നു ചെല്ലുന്ന കൃഷ്ണപ്രിയയും(മീരാ ജാസ്മിൻ), ഭർത്താവും തന്റെ ഷാഡോസ് ഓഫ് കൊൽക്കത്ത എന്ന ഡോക്യുഫിക്‌ഷൻ സിനിമക്ക് കഥാപാത്രമാവുകയാണ്.താൻ അന്നു ക്യാമറയിൽ കണ്ട കൃഷ്ണപ്രിയയുടെ ഭർത്താവിന്റെ മരിച്ചു കിടക്കുന്ന ഫോട്ടോയിൽ നിന്നും കൽക്കത്ത നഗരത്തിന്റെ ജീർണ്ണിച്ച അവസ്ഥകളുടെ കഥ പറയുകയാണ് ബ്ലെസ്സി ഈ ചിത്രത്തിൽ.
** Note :
കുറിപ്പ്: കൽക്കട്ടാ ന്യൂസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.