എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ തുളസീദാസ് സംവിധാനം ചെയ്ത ചിത്രമാണ് ചാഞ്ചാട്ടം.ജയറാം, ഉര്‍വശി, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ശങ്കരാടി, അടൂര്‍ ഭവാനി, ജഗതി ശ്രീകുമാര്‍, കൃഷ്ണന്‍കുട്ടി നായര്‍,മനോജ് കെ ജയന്‍,സിദ്ദിക്ക്, ഗീത വിജയന്‍, ജഗന്നാഥ വര്‍മ്മ,പൂജപ്പുര രവി, മണക്കാട് രവി, കലാഭവന്‍ ഹനീഫ്,എന്‍ എല്‍ ബാലകൃഷ്ണന്‍, മാമുക്കോയ, മാസ്റ്റര്‍ ആനന്ദ്, സൗമിനി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കൈതപ്രം ദാമോദരന്‍ മാഷിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ എസ് ചിത്ര, എം ജി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.വി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി എക്‌സ് ഫ്രാന്‍സിസ് ആണ് ചിത്രം ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ചാഞ്ചാട്ടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.