സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാര്‍ലീസ് എയ്ഞ്ചല്‍.ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി, ലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അനാര്‍ക്കലി മരിക്കാര്‍ ആണ് നായിക.
തിരക്കഥ, സംഭാഷണം കൃഷ്ണ പൂജപ്പുരയുടേതാണ്.രണ്‍ജി പണിക്കര്‍, ഷഹീന്‍ സിദ്ധിഖ്, അലന്‍സിയാര്‍, ബൈജു, പാഷാണം ഷാജി, ബിബിന്‍ ജോര്‍ജ്, സോഹന്‍ സീനുലാല്‍, സതീഷ്ചന്ദ്രന്‍, ലെന, പേളി മാണി, ആര്യ, ഷാലിന്‍ സോയ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം അനില്‍ നായര്‍.
ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ബിജിബാല്‍ കേരളപുരം ശ്രീകുമാര്‍, ശീതള്‍ പിള്ള, സതീഷ് ചന്ദ്രന്‍ എന്നിവര്‍ സംഗീതം പകരുന്നു. ഡെല്‍മ പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് ഒറിജിനല്‍ മൂവീസിന്റെ ബാനറില്‍ സലീം പി.ടി, സതീഷ്ചന്ദ്രന്‍, ഷിഹാബ് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ചാര്‍ലീസ് എയ്ഞ്ചല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.