റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചൈനാടൗൺ.മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ഈ ചിത്രം 2011 ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തി. ലാലിന്റെ നായികയായ റോസാമ്മയെന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് കാവ്യ മാധവനാണ്. പൂനം ബജ് വയും ദീപീഷയും നായികമാരായുണ്ട്.
സുരാജ് വെഞ്ഞാറമ്മൂട്, ക്യാപ്റ്റൻ രാജു, ശങ്കർ, കലാഭവൻ ഹനീഫ്, ഷാനവാസ്, അജിത്, നന്ദു, അശോകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളണിയുന്നു.മാത്തുക്കുട്ടിയെന്ന ഒരൊത്ത ചട്ടമ്പിയായാണ് ലാൽ അവതരിപ്പിയ്ക്കുന്നത്. ഗോവയിലെ ചൈനാ ബസാറിൽ അന്യാധീനപ്പെട്ടുപോയ കാസനോവ വീണ്ടെടുക്കുന്നതിന് മാത്തുക്കുട്ടിയും (മോഹൻലാൽ), സ്‌കറിയയും (ജയറാം) ബിനോയും (ദിലീപ്) പോകുന്ന കഥയാണ് ഹാസ്യത്തിന്റെ മെമ്പൊടിയോടെ സംവിധായകൻ റാഫി മെക്കാർട്ടിൻ പറയുന്നത്.
** Note :
കുറിപ്പ്: ചൈനാടൗൺ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.