മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഡിപിസിഎഡബ്യൂ എന്ന അന്വേഷ ഏജന്‍സിയുടെ തലവനായ ക്രിസ്റ്റഫര്‍ എന്ന ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.
ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ക്രിസ്റ്റഫര്‍ ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുമ്പോട്ട് പോവുന്നത്.
ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ വിനയ് റായ് ആണ് വില്ലനായി എത്തുന്നത്. വിനയിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. 2010ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം ബി.ഉണ്ണികൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ എന്നിവരാണ് നായികമാര്‍. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി എന്നിവരാണ് മറ്റു താരങ്ങള്‍.
ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഫൈസ് സിദ്ധിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനവും മനോജ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനവും മനോജ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ആര്‍.ഡി ഇലുമിനേഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്.