ദീപു കരുണാകരന്റെ സംവിധാനത്തില്‍ ദിലീപ്, മനോജ് കെ ജയന്‍, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ക്രേസി ഗോപാലന്‍. കഥ,തിരക്കഥ,സംഭാഷണം എന്നിവ നിര്‍വ്വഹിച്ചതും ദീപു കരുണാകരന്‍ ആണ്. ചെറിയ രീതിയില്‍ മോഷണം നടത്തി ജീവിക്കുന്ന ഗോപാലന്‍ എന്ന കഥാപാത്രം പെട്ടെന്നു പണക്കാരനായി നടത്തുന്ന ശ്രമങ്ങളും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി,അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രാജാമണിയാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. ഭാവന മീഡിയ വിഷനിന്റെ ബാനറില്‍ ശശിധരന്‍ യു ആണ് ചിത്രം നിര്‍മ്മിച്ചത്. ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയ ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.
** Note :
കുറിപ്പ്: ക്രേസി ഗോപാലന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.