ക്രോസ്‌റോഡ് കഥ/ സംഭവവിവരണം

    പത്തു സംവിധായകര്‍ പത്തു ചിത്രങ്ങളിലൂടെ വ്യത്യസ്തരായ പത്തു സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്രോസ്‌റോഡ്. ലെനിന്‍ രാജേന്ദ്രന്‍, മധുപാല്‍, ശശി പറവൂര്‍, നേമം പുഷ്പരാജ്, ആല്‍ബട്ട്, ബാബു തിരുവല്ല, പ്രദീപ് നായര്‍, അവിര റെബേക്ക, അശോക് ആര്‍ നാഥ്, നയന സൂര്യന്‍, എന്നിവരാണ്  പത്തു സംവിധായകര്‍. ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മംമ്തമോഹന്‍ദാസ്, ഇഷ തെല്‍വാര്‍, പദ്മപ്രിയ, മൈഥിലി, പ്രിയങ്ക നായര്‍, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ് ,മാനസ, അ ഞ്ജന ചന്ദ്രന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    പത്മപ്രിയയെ നായികയാക്കി മധുപാല്‍ സംവിധാനം ചെയ്ത ഒരു' രാത്രിയുടെ കൂലി' എന്ന കഥയോടെയാണ് ക്രോസ്‌റോഡ് ആരംഭിക്കുന്നത്. സീമ എന്ന വേശ്യയെയാണ് പത്മപ്രിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

    നേമം പുഷ്പരാജ് സംവിധാനം ചെയ്ത 'കാവല്‍' ആണ് രണ്ടാമത്തെ ചിത്രം. വീരചരമമടഞ്ഞ പട്ടാളക്കാരന്റെ ഭാര്യയുടെ ജീവിതമാണ് ചിത്രം പറയുന്നത്. പട്ടാളക്കാരന്റെ ഭാര്യയായി പ്രിയങ്ക നായര്‍ എത്തുന്നു. 

    നയന സൂര്യ സംവിധാനം ചെയ്ത 'പക്ഷികളുടെ മണം' ആണ് മൂന്നാമത്തെ ചിത്രം. അപൂര്‍വ്വയിനം പക്ഷികളെ തിരഞ്ഞ് കാട് കയറുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കഥയാണ് ചിത്രം പറയുന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആയി മൈഥിലിയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മൈഥിലിയുടെ ഭര്‍ത്താവായി വിജയ് ബാബു എത്തുന്നു. 

    ജീവിതസാഹചര്യങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി കന്യാസ്ത്രീയാകേണ്ടിവന്ന സാലി എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന 'മൗനമാണ്'ക്രോസ്‌റോഡിലെ അടുത്ത ചിത്രം. ബാബു തിരുവല്ലയാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. 

    'ബദര്‍' ആണ് ക്രോസ്‌റോഡിലെ അടുത്ത ചിത്രം. അശോക് ആര്‍ നാഥാണ് ചിത്രത്തിന്റെ സംവിധായകന്‍. ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ ആഗ്രഹിക്കുന്ന ബദര്‍ എന്ന വ്യക്തിയുടെ  കഥയാണ് ചിത്രം പറയുന്നത്. ബദറായി മംമ്താ മോഹന്‍ദാസ് എത്തുന്നു. 

    രണ്ടു നര്‍ത്തകിമാരുടെ കഥ പറയുന്ന 'മുദ്ര'യാണ് അടുത്ത ചിത്രം. ആല്‍ബര്‍ട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍  ഇഷാ തെല്‍വാറും, അഞ്ജലീ അനീഷുമാണ് നര്‍ത്തകിമാരായി എത്തുന്നത്. 

    ശശി പറവൂര്‍ സംവിധാനം ചെയ്ത 'ഏകാന്തത'യാണ് ക്രോസ്‌റോഡിലെ അടുത്ത ചിത്രം. സമ്പന്നതയുടെ നടുവിലും വേണ്ടപെട്ടവര്‍ നഷ്ടപെട്ടുപോയ സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. 

    വൃദ്ധയായ അമ്മയുടെ ഒറ്റപെടലിനെകുറിച്ച് പറയുന്ന 'ക്വട്ടേഷന്‍' ആണ് അടുത്ത ചിത്രം. പ്രദീപ്‌ നായർ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

    അവിര റബേക്ക സംവിധാനം ചെയ്ത 'ചെരിവ്' ആണ് ക്രോസ്‌റോഡിലെ അടുത്ത ചിത്രം. ശ്രിന്ദയും മനോജ് കെ ജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അസമയത്ത് ഒറ്റയ്ക്ക് യാത്രചെയ്യുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. 

    ലെനില്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'പിന്‍പേ നടന്നവള്‍' ആണ് ക്രോസ്‌റോഡിലെ അടുത്ത ചിത്രം. ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീകളുടെ സ്വപ്‌നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരത്തെയാണ് പിന്‍പേ നടന്നവള്‍  ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്. 

    ഓരോ സ്ത്രീയും ജീവിത്തിലെ ക്രോസ്‌റോഡുകളില്‍ നിന്നും എങ്ങനെ പുതിയ വഴിത്തിരിവുകളിലേക്ക് എത്തുന്നു എന്നതിന്റെ പത്ത് ദൃശ്യവിഷ്‌കാരങ്ങളാണ് ക്രോസ്സ്‌റോഡിലൂടെ പത്ത് സംവിധായകര്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കുന്നത്. 










     

    **Note:Hey! Would you like to share the story of the movie ക്രോസ്‌റോഡ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X