സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സ്‌നേഹജിത് സംവിധാനം ചെയ്ത ചിത്രമാണ് ദൈവം സാക്ഷി. പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തില്‍ ഇക്ബാല്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. മധുപാല്‍, ബിജുക്കുട്ടന്‍, സുനില്‍ സുഖദ, മജീദ്,ബാലാജി,രേഖാമേനോന്‍,ശാന്തകുമാരി,കുളപ്പുള്ളി ലീല,അംബിക മോഹന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
എസ് പി വെങ്കിടേഷാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ഗാനങ്ങള്‍ രചിച്ചത്. സുരേഷ് കൊച്ചമ്മിണിയാണ് ചിത്രത്തിന്റെ തിരക്കഥ. ബിനു എസ് നായര്‍ ഛായാഗ്രഹണവും പി സി മോഹനന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
** Note :
കുറിപ്പ്: ദൈവം സാക്ഷി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.