X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത 10 മലയാള ചിത്രങ്ങള്‍

Author: Administrator | Updated: Thursday, July 30, 2020, 05:41 PM [IST]

ബോക്‌സാഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച നിരവധി ചിത്രങ്ങള്‍ ഇന്ന് മലയാളത്തിലുണ്ട്. അവയില്‍ കൂടുതലും മോഹന്‍ലാലിന്റെ മമ്മൂട്ടിയുടെയും ചിത്രങ്ങളാണ്. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രം, മമ്മൂട്ടി നായകനായി എത്തിയ ഹിറ്റ്‌ലര്‍, ഫാസില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങിയ ചിത്രങ്ങളൊക്കയും ബോക്‌സാഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്. അത്തരത്തില്‍ 200 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ബോക്‌സാഫീസ് റെക്കോര്‍ഡുകള്‍ നേടിയ മലയാളചിത്രങ്ങളിതാ

Share:
cover image
തേന്മാവിന്‍ കൊമ്പത്ത്‌
1

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍,ശോഭന,നെടുമുടി വേണു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ തോന്മാവിന്‍ കൊമ്പത്ത്. 250 ദിവസത്തിലധികം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടുതല്‍ കാണാം


കിരീടം
2

മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കിരീടം. സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം 250 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1989-ൽ ഈ സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്ക്കാരവും ലഭിച്ചിരുന്നു. കൂടുതല്‍ കാണാം

ഇരുപതാം നൂറ്റാണ്ട്
3

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇരുപതാം നൂറ്റാണ്ട് ഏതാണ്ട്‌ 175 ദിവസത്തിലധികം ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടുതല്‍ കാണാം


ന്യൂ ഡെൽഹി
4

ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ന്യൂ ഡെൽഹി. മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ന്യൂ ഡെൽഹി. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു ഈ ചിത്രം. കൂടുതല്‍ കാണാം

വിയറ്റ്നാം കോളനി
5

മലയാളത്തിലെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനി. മോഹൻലാൽ, ഇന്നസെന്റ്, കെ.പി.എ.സി. ലളിത , വിജയരാഘവൻ, കനക തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 200 ദിവസത്തിലധികം  തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടുതല്‍ കാണാം


ആകാശദൂത്‌
6

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആകാശദൂത്. മുരളി, മാധവി, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, എന്‍ എഫ് വര്‍ഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മലയാളി പ്രേക്ഷകരെ ഒന്നടങ്കം കരയിച്ച ചിത്രം1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. കൂടുതല്‍ കാണാം

പപ്പയുടെ സ്വന്തം അപ്പൂസ്
7

മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ പപ്പയുടെ സ്വന്തം അപ്പൂസ് അന്നുവരെ നിലവിലുണ്ടായിരുന്ന പല കളക്ഷൻ റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. കൂടുതല്‍ കാണാം


ഒരു വടക്കൻ വീരഗാഥ
8

മികച്ച പ്രദർശന വിജയം കൈവരിച്ച ഈ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നിരവധി ദേശീയ-സംസ്ഥാന പുരസ്ക്കാരങ്ങളും ചിത്രം വാരി കൂട്ടി.  കൂടുതല്‍ കാണാം

പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്
9

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്‌. ചെറമ്മൽ ഈനാശു ഫ്രാൻസിസ്‌ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌. പ്രിയാമണി നായികാവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ഖുശ്ബു ഒരു പ്രധാനവേഷത്തിലെത്തുന്നു. കൂടുതല്‍ കാണാം


Devasuram
10

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍. ഐ വി ശശി സംവിധാനം ചെയ്ത് 1993 ആഗസ്റ്റ് 29-ന് പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രം മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു.

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+