ദയ കഥ
എം ടി തിരക്കഥയെഴുതി വേണു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദയ. ആയിരത്തൊന്നു രാവുകളിലെ ഒരു കഥയെ ആസ്പദമാക്കി എം ടി രചിച്ച 'ദയ എന്ന പെൺകുട്ടി' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത്. മികച്ച നവാഗത സംവിധായകനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രത്തിലൂടെ വേണുവിന് ലഭിച്ചു. ഇവയുൾപ്പെടെ മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഈ ചിത്രം നേടി.
** Note : Hello! Would you like to share the storyline of the movie ദയ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications