എ.ടി. അബുവിന്റെ സംവിധാനത്തിൽ പ്രേംനസീർ, ജയറാം, നെടുമുടി വേണു, ജയഭാരതി, ശോഭന എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1988 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ധ്വനി. പ്രശസ്ത ഉത്തരേന്ത്യൻ സംഗീതസംവിധായകൻ നൗഷാദ് സംഗീതസംവിധാനം ചെയ്ത ഈ ചിത്രമാണ് പ്രേം നസീറിന്റെ അവസാനചിത്രം അവലംബം ആവശ്യമാണ്.
മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ അംജത് അലി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മാക് പ്രൊഡക്ഷൻസ് ആണ്. യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് നൗഷാദ് ഈണം നൽകിയ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. പുറത്തിറങ്ങാത്ത "ഹബ്ബ ഖാത്തൂൻ" എന്ന ഹിന്ദി ചലച്ചിത്രത്തിനു വേണ്ടി നിർവ്വഹിച്ച സംഗീതം ഈ ചിത്രത്തിലും ഉപയോഗിക്കുകയായിരുന്നു.
** Note :
കുറിപ്പ്: ധ്വനി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.