ദേവന്‍, ഷിജു റാഷിദ്,ശിവജി ഗുരുവായൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഡയല്‍ 1091.സാന്റോ തട്ടില്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.പ്ലസ് ടു വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ മൊബൈല്‍ ഫോണ്‍ വഴി പരിചയപെട്ട .യുവാക്കഉളമായി സൗഹൃദത്തിലാവുകയും പിന്നീട് അവരെ കാണാനായി വീടു വിട്ടിറങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.സ്ത്രീകള്‍ക്ക് എതിരെ വര്‍ധിച്ച വരുന്ന ശാരീര അതിക്രമങ്ങള്‍ക്കെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ബോധവല്‍ക്കരണം ഉദ്ധേശിച്ചാണ് ചിത്രം നിര്‍മിച്ചത്.ഊര്‍മിള ഉണ്ണി,രാഹുല്‍ രവി,മുരളി മോഹന്‍, അഞ്ജലി, അഭിഷേക് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.കെഡികെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെഡി കുഞ്ഞപ്പന്‍,അഷ്‌റഫ് വലിയകത്ത്,കെകെ നെെഷാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
** Note :
കുറിപ്പ്: ഡയല്‍ 1091 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.