ഉപ്പും മുളകും ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന്‍ എസ് ജെ സിനു സംവിധാനം ചെയ്ത ചിത്രമാണ് ജിബൂട്ടി. അമിത് ചക്കാലക്കല്‍ ആണ് ചിത്രത്തിലെ നായകന്‍. രണ്ട് ഹിന്ദി താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജിനുവിന്റെ കഥയ്ക്ക് ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് തിരക്കഥ, സംഭാഷണം ഒരുക്കിയത്. ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. നൈല്‍ ആന്റ് ബ്ലൂ ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജോബി പി സാമും സ്വീറ്റി മരിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ജിബൂട്ടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.