ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് മലയാളം സീസണ്‍ 5ന് തുടക്കം കുറിച്ചിരിക്കുകയാണ്. അഖില്‍ മാരാര്‍, സാഗര്‍ സൂര്യ, ജുനൈസ് തുടങ്ങി സോഷ്യല്‍മീഡിയയിലെയും ടെലിവിഷന്‍ രംഗത്തെയും പ്രമുഖരാണ് ഈ പ്രാവശ്യത്തെ ബിഗ് ബോസിലെ കരുത്തുറ്റ മത്സരാര്‍ത്ഥികള്‍. അതുകൊണ്ടുതന്നെ മത്സരം തീ പാറുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ കരുത്തുറ്റ മത്സരാര്‍ത്ഥികളുടെ കൂടുതല്‍ വിശേഷങ്ങളിതാ.
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ താരമാണ് അനു ജോസഫ്. ചിത്രലേഖ എന്ന സീരിയലിലൂടെ സിനിമയിലെത്തിയ അനു ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത കാര്യം നിസാരം എന്ന പരമ്പരയിലെ അനുവിന്റെ അഡ്വ.സത്യഭാമ എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് മലയാളം സീസണ്‍ 5ലെത്തിയ അനു മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-അനു ജോസഫ്/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#anu-joseph
2
ബിഗ് ബോസിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ ഹനാന്‍ ഔട്ട് ആയതിനു പിന്നാലെയായിരുന്നു ഒമര്‍ ലുലു ഷോയിലേക്കെത്തിയത്. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു ഹനാന്‍ ഷോയില്‍ നിന്നും പുറത്തായത്. സീസണ്‍ 5ന്റെ സാധ്യത പട്ടികയില്‍ തുടക്കം മുതല്‍ ഒമര്‍ ലുലുവിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിംഗ് ആണ് ഒമര്‍ ലുലുവിന്റെ ആദ്യ സംവിധാന ചിത്രം.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-ഒമര്‍ ലുലു/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#omar-lulu
3
സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍, നടി, മോഡല്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് ഹനാന്‍. സ്‌ക്കൂള്‍ യൂണിഫോമില്‍ മീന്‍ കച്ചവടം നടത്തിയ പെണ്‍കുട്ടി എന്ന നിലയിലാണ് ഹനാന്‍ ആദ്യമായി സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ ഹനാന്റെ ജീവിതകഥ മാധ്യമങ്ങളിലൂടെ പുറത്ത് വരികയായിരുന്നു. ആലു മണപ്പുറത്ത് ബജിക്കച്ചവടം നടത്തിയ ഹനാന്‍ അവിടെ നിന്നും പരിചയപ്പെട്ട രണ്ട് പേരുടെ സഹായത്തോടെയായിരുന്നു മീന്‍ക്കച്ചവടം നടത്തിയത്. തുടര്‍ന്ന് ഹനാന്‍ സഹായങ്ങളുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-ഹനാന്‍/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#hanan
4
ബിഗ് ബോസ് മലയാളത്തിലെ ആദ്യ കോമണറാണ് ഗോപിക ഗോപി. മൂവാറ്റുപുഴയിലെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് ഗോപിക.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-ഗോപിക ഗോപി/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#gopika-gopi
5
പ്രശസ്ത ചലച്ചിത്ര നടിയും ഡാന്‍സറുമാണ് ശ്രുതി ലക്ഷ്മി. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത നിഴലുകള്‍ എന്ന സീരിയലിലൂടെയായിരുന്നു അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2000ത്തില്‍ പുറത്തിറങ്ങിയ വര്‍ണകാഴ്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-ശ്രുതി ലക്ഷ്മി/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#sruthi-lakshmi-malayalam-actress
6
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ താരമാണ് ഷിജു അബ്ദുള്‍ റഷീദ്. മഴവില്‍ക്കൂടാരം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഷിജു 1996ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ ഷിജു അഭിനയിച്ചിരുന്നു. എന്നാല്‍ ടെലിവിഷന്‍രംഗത്ത് എത്തിയതോടെയായിരുന്നു ഷിജു പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയത്.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-ഷിജു അബ്ദുള്‍ റഷീദ്/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#shiju-abdul-rasheed
7
പ്രശസ്ത നടിയും മോഡലുമാണ് ഐശ്വര്യ സുരേഷ്. ലച്ചു ഗ്രാം എന്ന പേരിലാണ് സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് സെയ്ഫ്, തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2021ല്‍ പുറത്തിറങ്ങിയ തിങ്കളാഴ്ച നിശ്ചയത്തിലെ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-ഐശ്വര്യ സുരേഷ്/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#aishwarya-sureshlachu-gram
8
മോഡല്‍, ചലച്ചിത്ര നടി, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയാണ് നാദിറ മെഹ്‌റിന്‍. ഇന്ത്യയില്‍ ആദ്യമായി യൂണിന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രാന്‍സ് വ്യക്തിയാണ് നാദിറ. എഐഎസ്എഫിന്റെ സ് റ്റേറ്റ് കമ്മിറ്റി മെമ്പര്‍ കൂടിയായ നാദിറ പ്രസ്ഥാനത്തിന്റെ വനിതാ വിഭാഗത്തിന്റെ ജോയിന്റ് കണ്‍വീനര്‍ കൂടിയാണ്.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-നാദിറ മെഹ്‌റിന്‍/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#nadira-mehrin
9
വുഷു ലോക ചാമ്പ്യനാണ് അനിയന്‍ മിഥുന്‍. തായ്‌ലാന്റില്‍ വച്ച് നടന്ന ലോക പ്രോ വുഷു സാന്‍ഡ ഫൈറ്റ് 2022 ചാമ്പ്യന്‍ഷിപ്പില്‍ മിഥുന്‍ സ്വര്‍ണം നേടിയിരുന്നു. സോഷ്യല്‍മീഡിയയില്‍ അറബിക്കടലിന്റെ മകന്‍ എന്ന പേരിലാണ് മിഥുന്‍ അറിയപ്പെടുന്നത്.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-അനിയന്‍ മിഥുന്‍/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#aniyan-midhun
10
റേഡിയോ ജോക്കി, അഭിനേത്രി, ഗായിക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് മനീഷ കെ.എസ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മനീഷ ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയിലെ വാസവദത്ത എന്ന കഥാപാത്രത്തിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-മനീഷ കെ എസ്/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#maneesha-k-s
11
സോഷ്യല്‍മീഡിയയിലെ മിന്നും താരമാണ് അഞ്ജൂസ് റോഷ്. തിരുവനന്തപുരം ബാലരാമപുരമാണ് സ്വദേശം. അളിയ എന്ന പേരിലാണ് അഞ്ജൂസ് റോഷ് അറിയപ്പെടുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ സ്റ്റാര്‍ മാജിക്കിലൂടെയാണ് അഞ്ജൂസ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-അഞ്ചൂസ് റോഷ്/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#anjus-rosh
12
മലയാളത്തിലെ പ്രശസ്ത സംവിധായകനും എഴുത്തുകാരനുമാണ് അഖില്‍ മാരാര്‍. അസിസ്റ്റന്റ് സംവിധായകനായി സിനിമാ കരിയര്‍ ആരംഭിച്ചു. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിരുന്നു. 2021ല്‍ ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. ജോജു ജോര്‍ജ്, നിരഞ്ജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തിയേറ്ററുകളില്‍ പരാജയപ്പെട്ടിരുന്നു.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-അഖില്‍ മാരാര്‍/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#akhil-marar
13
ആക്ഷേപ ഹാസ്യ വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ജുനൈസ് വിപി. കണ്ടന്റ് ക്രിയേറ്റര്‍ കൂടിയായ ജുനൈസിന് ആരാധകര്‍ ഏറെയാണ്. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നതിനിടയിലായിരുന്നു ഷോര്‍ട്ട് വീഡിയോകളിലൂടെ ജുനൈസ് സോഷ്യല്‍മീഡിയയില്‍ സജീവമായത്. പിന്നീട് ജോലി ഉപക്ഷേിച്ച് കണ്ടന്റ് ക്രിയേറ്ററായി മാറുകയായിരുന്നു.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-ജുനൈസ് വിപി/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#junais-vp
14
പ്രശസ്ത കണ്ടന്റ് ക്രിയേറ്ററും സോഷ്യല്‍ മീഡിയ ഇന്‍ഫൂളവര്‍സറുമാണ് ശ്രീദേവി. വൈബര്‍ ഗുഡ് ദേവു എന്ന പേരിലാണ് ഇന്‍സ്റ്റാഗ്രാമില്‍ ശ്രീദേവി അറിയപ്പെടുന്നത്.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-വൈബര്‍ ഗുഡ് ദേവു/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#viber-good-devu
15
പ്രശസ്ത ടെലിവിഷന്‍ നടിയും മോഡലുമാണ് എയ്ഞ്ചലീന മറിയ. 2022ല്‍ പുറത്തിറങ്ങിയ നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് എയ്ഞ്ചലീന പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ എയ്ഞ്ചലീന നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ''എംഡിഎംഎ അടിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ അടിക്കും'' എന്നായിരുന്നു എയ്ഞ്ചലീന പറഞ്ഞത്.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-എയ്ഞ്ചല്‍ മറിയ/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#angeline-mariya
16
പ്രശസ്ത ഫിറ്റ്‌നസ് ട്രെയിനറും മോഡലുമാണ് വിഷ്ണു ജോഷി. എറണാകുളം തൈക്കുടം ആണ് സ്വദേശം. സിനിമാ നടനാവുക എന്നതാണ് വിഷ്ണുവിന്റെ ഏറ്റവും വലിയ സ്വപ്നം.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-വിഷ്ണു ജോഷി/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#vishnu-joshi
17
പ്രശസ്ത സിനിമ- സീരിയല്‍ താരമാണ് സാഗര്‍ സൂര്യ. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സാഗര്‍ ശ്രദ്ധിക്കപ്പെടുന്നത്.
പൃഥ്വിരാജ് നായകനായി എത്തിയ കുരുതിയിലൂടെയാണ് സാഗര്‍ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് കാപ്പ, ജോ ആന്റ് ജോ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-സാഗര്‍ സൂര്യ/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#sagar-surya
18
പ്രശസ്ത ഫാഷന്‍ ഡിസൈനറും ചൈല്‍ഡ് ആക്ടിവിസ്റ്റുമാണ് ശോഭ വിശ്വനാഥ്. വീവേഴ്‌സ് വില്ലേജ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ശോഭ. 2021ല്‍ ശോഭയുടെ സ്ഥാപനത്തില്‍ നിന്നും കഞ്ചാവ് പിടിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അവസാനം കേസില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിക്കുകയായിരുന്നു.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-ശോഭ വിശ്വനാഥ്/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#shobha-viswanath
19
പ്രശസ്ത മോഡലും 2022ലെ മിസ് ക്യൂന്‍ താരവും അവതാരകയുമാണ് സെറീന ആന്‍ ജോണ്‍സണ്‍. കോട്ടയമാണ് സ്വദേശം. 2022ലെ മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരത്തില്‍ മിസ് ഫോട്ടോജെനിക്കായി തിരഞ്ഞെടുത്തിരുന്നു. നിലവില്‍ ഒരു അന്താരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുകയാണ് സെറീന.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-സെറീന ആൻ ജോൺസൺ/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#cerena-ann-johnson
20
പ്രശസ്ത ചലച്ചിത്ര നടനും റാപ്പറുമാണ് റിനോഷ് ജോര്‍ജ്. ഐ ആം മല്ലു എന്ന റാപ്പ് സോങ്ങിലൂടെയാണ് റിനോഷ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കണ്ടന്റ് ക്രിയേഷനിലൂടെ സോഷ്യല്‍മീഡിയയിലും താരമാണ് റിനോഷ്. 2018ല്‍ പുറത്തിറങ്ങിയ നോണ്‍സണ്‍സ് ആണ് റിനോഷ് അഭിനയിച്ച ആദ്യ ചിത്രം.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-റിനോഷ് ജോര്‍ജ്/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#rinosh-george
21
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് റെനീഷ റഹ്മാന്‍. ബിഗ് ബോസ് മലയാളംം സീസണ്‍ അഞ്ചിലെ ആദ്യ മത്സരാര്‍ത്ഥിയാണ് റെനീഷ. പാലക്കാട് ആലത്തൂര്‍ ആണ് റെനീഷയുടെ സ്വദേശം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീതാകല്യാണത്തിലൂടെയാണ് റെനീഷ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അഭിനയത്തിനൊപ്പം നൃത്തത്തിലും മോഡലിങ്ങിലും സജീവമാണ് താരം.
കൂടുതല്‍ കാണാം
സാഗര്‍ സൂര്യയും അഖില്‍ മാരാരും നാദിറ മെഹ്‌റിനും; ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികള്‍ ഇവരാണ്-റെനീഷ റഹ്മാന്‍/top-listing/the-wait-is-over-these-are-the-contestants-of-bigg-boss-malayalam-season-5-4-2383.html#reneesha-rahiman
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.