മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ഡ്രാമ'. ഒട്ടേറെ ഹിറ്റു സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ടിന്റെ അവസാന ചിത്രം ലോഹമായിരുന്നു.2018 മേയ് മാസം പകുതിയോടെ ആരംഭിച്ച സിനിമയ്ക്ക് 30 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.ഫെയ്‌സ്ബുക്കിലൂടെ മോഹന്‍ലാല്‍ ആണ് ചിത്രത്തിന്റെ പേരും പോസ്റ്ററും പങ്കുവെച്ചത്.
സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഹരി നാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കുന്നത്. കനിഹയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ഇക്കാര്യം നടി തന്നെയായിരുന്നു വ്യക്തമാക്കിയത്.
കൂടാതെ ടിനി ടോം, അരുന്ധതി നാഗ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍, ബൈജു, എന്നിവര്‍ക്കൊപ്പം മൂന്ന് സംവിധായകന്മാര്‍ കൂടി സിനിമയില്‍ അഭിനയിക്കുന്നു.ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് വ്യത്യസ്ത കഥാപാത്രങ്ങളുമായി ഡ്രാമയില്‍ ഉണ്ടാവുക. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഡ്രാമ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.