അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ഈ.മ.യൗ. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപേരാണ് ഈ മ യൗ. പേരിലെ കൗതുകമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹകന്‍.
ഒരു തീരദേശഗ്രാമം, അവിടുത്തെ ആളുകള്‍, അവര്‍ക്കിടയിലെ ആക്ഷേപഹാസ്യം, ഇതേക്കുറിച്ചെല്ലാം ചര്‍ച്ചചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ചിത്രം. വെറും പതിനെട്ട് ദിവസംകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞത്. എഴുത്തുകാരനായ പി എഫ് മാത്യൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഈ മ യൗ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.