ഗോവിന്ദൻകുട്ടി ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിൻറെ സഹപ്രവർത്തകയാണ് നിരോഷ. വിൽഫ്രഡ് എന്ന ചെറുപ്പക്കാരനുമായി ജോലിസമയത്ത് സംസാരിച്ചതിന് ഗോവിന്ദൻകുട്ടി നിരോഷയെ ശാസിക്കുന്നു. ഇതിൽ പ്രകോപിതയായ നിരോഷ, തന്റെ മേലുദ്യോഗസ്ഥാനായ ഗോവിന്ദൻകുട്ടി പീഡിപ്പിക്കുന്നുവെന്നു എന്നു പരാതിപ്പെടുന്നു. നഗരത്തിൽ നിന്നും ഗ്രാമത്തിലെ വീട്ടിലെത്താൻ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഗോവിന്ദൻകുട്ടി തന്റെ താമസം ടൗണിലെ ജനമൈത്രി നഗറിലേയ്ക്ക് മാറ്റുന്നു. സബ് ഇൻസ്പെക്ടർ തമ്പി, ഭാര്യ വസുന്ധര, കേശവൻ മാഷ്, ഭാര്യ ഗംഗാദേവി, ഗുണ്ട സേവ്യരും കുടുംബവും ഇവരൊക്കെയാണ് ഗോവിന്ദൻകുട്ടിയുടെ അയൽക്കാർ. അവരാകട്ടെ മൈത്രി നഗറിലെ സ്ത്രീസമത്വവേദി പ്രവർത്തകരും. പുരുഷനും സ്ത്രീയ്ക്കും സമൂഹത്തിൽ ഒരേ അവകാശം എന്നതാണ് അവരുടെ രീതി. പിന്നീട് ഗോവിന്ദൻകുട്ടിയുടെ ഭാര്യ മഞ്ജുവിനെ സ്ത്രീസമത്വവേദി പ്രവർത്തകർ സ്വാധീനിക്കുന്നു. അതോടെ ഗോവിന്ദൻകുട്ടിയുടെ കഷ്ട്ടകാലം തുടങ്ങുകയായി. ഇവയൊക്കെയാണ് എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ എന്ന ചിത്രം പറയുന്നത്.
** Note :
കുറിപ്പ്: എല്ലാം ചേട്ടന്റെ ഇഷ്ട്ടം പോലെ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.