ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജന അനൂപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രമാണ് എങ്കിലും ചന്ദ്രികേ. സംവിധായകനും അര്‍ജുന്‍ നാരായണും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്.
ചന്ദ്രിക എന്ന ടൈറ്റില്‍ കഥാപാത്രത്തെ നിരഞ്ജനയാണ് അവതരിപ്പിക്കുന്നത്. തന്‍വി റാം, സൈജു കുറുപ്പ്, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവവതരിപ്പിക്കുന്നത്.
ജിതിന്‍ സ്റ്റാന്‍സിലോസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഇഫ്തി സംഗീതം നല്‍കിയിരിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്റര്‍ റിലീസ് - 2023 ഫെബ്രുവരി 17
ഒടിടി റിലീസ് - 2023 മാര്‍ച്ച് 10 - നെറ്റ്ഫ്‌ളിക്‌സ്
** Note :
കുറിപ്പ്: എങ്കിലും ചന്ദ്രികേ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.