സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് എന്നാലും ന്റളിയാ. ഗായത്രി അരുണ്‍ ആണ് ചിത്രത്തിലെ നായിക. മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് എത്തുമ്പോള്‍ ലക്ഷ്മിയായി ഗായത്രി അരുണ്‍ എത്തുന്നു. കരീം എന്ന കോണ്‍ട്രാക്ടറുടെ വേഷത്തിലാണ് സിദ്ധിഖ് ചിത്രത്തിലെത്തുന്നത്.
ദുബായില്‍ സ്ഥിരതാമസമാക്കിയ മലയാളികളായ രണ്ട് കുടുംബത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് ചിത്രത്തിന്റെ പ്രത്യേകത. ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം.
പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകുമാര്‍ അറക്കല്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ദുബായ് ആയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിച്ചത്.
** Note :
കുറിപ്പ്: എന്നാലും ന്റെളിയാ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.