ആർ എസ് വിമലിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, പാര്‍വ്വതി മേനോന്‍, ബാല, ലെന, ടൊവീനോ തോമസ്, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളചിത്രമാണ് 'എന്ന് നിന്റെ മൊയ്തീൻ'. 1960-കളില്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ് ഈ സിനിമയ്ക്ക് പ്രേരണയായത്. മുക്കത്ത് സുല്‍ത്താന്‍ എന്ന് അറിയപ്പെട്ടിരുന്ന വി പി ഉണ്ണിമൊയ്‌തീന്‍ സാഹിബിന്റെ മകന്‍ മൊയ്‌തീനും രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും.
** Note :
കുറിപ്പ്: എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.