ഫാസിലിന്റെ സംവിധാനത്തിൽ ഭരത് ഗോപി, മോഹൻലാൽ, ശാലിനി, സംഗീത നായിക്, പൂർണ്ണിമ ജയറാം എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1983-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്'. നവോദയയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. ഫാസിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. സിനിമയുടെ പേര് എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് എന്നായിരുന്നുവെങ്കിലും സിനിമയുടെ പോസ്റ്റർ അച്ചടിപ്പിക്കാൻ പോയവർ പേര് എഴുതിക്കൊടുത്തപ്പോൾ ഒരു കുനിപ്പ് മാറിപ്പോയി. പോസ്റ്ററുകളിൽ ചിത്രത്തിന്റെ പേര് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന് അച്ചടിച്ചുവന്നു. പോസ്റ്ററിൽ വന്ന 'മാമാട്ടിക്കുട്ടിയമ്മ' എന്ന പേര് ചലച്ചിത്രത്തിലുള്ള 'മാമാട്ടുക്കുട്ടിയമ്മ' എന്ന പേരിനെക്കാൾ പ്രശസ്തമാവുകയും ചെയ്തു.
** Note :
കുറിപ്പ്: എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.