ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജോസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത
ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. സംവിധായകനും ശരത് ആര്‍ നാഥും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ അമ്മയായി ഉര്‍വശി എത്തുന്നു. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
മാമുക്കോയ, സിദ്ധിഖ്, ശാന്തികൃഷ്ണ,ദിലീഷ് പോത്തന്‍,ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാചത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പാനിഷ് ഛായാഗ്രാഹകനായ ജോര്‍ഡി പ്ലാനെല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ഗോപി സുന്ദര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ആന്റോ ജോസഫും, ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.