2012ലായിരുന്നു സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് നാലാമത്തെ വര്‍ഷമായിരുന്നു താരദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞായ തൈമുര്‍ ജനിക്കുന്നത്. പിന്നാലെ തന്റെ ഗര്‍ഭകാല അനുഭവങ്ങള്‍ പങ്കുവെച്ച് കരീന ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. ''തൈമുറിന്റെ ജനനം പെട്ടെന്നുള്ള സിസേറിയനായിരുന്നുവെന്നും, കുഞ്ഞ് ജനിച്ച് 14 ദിവസത്തിലധികം തനിക്ക് മുലപ്പാല്‍ ഇല്ലായിരുന്നുവെന്നും, താന്‍ പൂര്‍ണമായു ഡ്രൈ അവസ്ഥയിലൂടെയാണ് അന്ന് കടന്നുപോയതെന്നും'' കരീന തന്റെ ''പ്രഗ്നന്‍സി ബൈബിള്‍'' എന്ന പുസ്തകത്തിലൂടെ തുറന്നു പറഞ്ഞിരുന്നു. പിന്നാലെ ബോളിവുഡില്‍ സിസേറിയനിലൂടെ പ്രസവിച്ച നടികളെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയും നടന്നിരുന്നു. കരീനയെ പോലെ സിസേറിയനിലൂടെ പ്രസവിച്ച ബോളിവുഡിലെ താരങ്ങളിതാ.