നിവേദ തോമസ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോഡ്ഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്താടാ സജി'. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ചിത്രത്തിലൂടെ ഒന്നിച്ചെത്തുന്നത്. ചിത്രത്തില്‍ പുണ്യാളന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.
ഫാമിലി കോമഡി എന്‌റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയതും ഗോഡ്ഫി സേവ്യര്‍ ബാബു തന്നെയാണ്.
ജിത്തു ദാമോദറന്‍ ഛായാഗ്രഹണവും വില്യം ഫ്രാന്‍സിസ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റര്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: എന്താടാ സജി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.